കണ്ണൂർ

ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്.

പയ്യന്നൂര്‍: ദേശീയപാതയിൽഎടാട്ട് വെളിച്ചെണ്ണ ബാരലുകളു മായി പോകുകയായിരുന്ന മിനി വാനും മീന്‍ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. മീന്‍ലോറിയിലെ ഡ്രൈവര്‍ തലശ്ശേരിയിലെ സജീറിന് (34) ഗുരുതരമായി പരിക്കേറ്റു. സഹായികളായി കൂടെയുണ്ടായിരുന്ന ആസാം സ്വദേശികളായ തുഹാര്‍ ഉദ്ദില്‍(18),മുനീര്‍(21),വെളിച്ചെണ്ണ കൊണ്ടുപോകുകയായിരുന്ന മിനി ലോറിയുടെ ഡ്രൈവര്‍ കോഴിക്കോട്ബേപ്പൂരിലെ പി.റബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇടിയുടെ ആഘാതത്തിൽഇരു വാഹനങ്ങളും റോഡിൽ മറിഞ്ഞു മീന്‍വണ്ടിയിലുണ്ടായിരുന്ന മൂന്നുപേരേയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുരാവിലെ 6.40 ഓടെ എടാട്ട് ഹോട്ടല്‍ ഗ്രീന്‍പാര്‍ക്കിന് മുന്നിലാണ് അപകടം. കാസറഗോഡ്ചെര്‍ക്കളയിലേക്ക് വെളിച്ചെണ്ണയുമായി പോകുന്ന മിനിലോറിയിൽ തലശ്ശേരിയില്‍ നിന്നും മീനെടുക്കാന്‍ പോകുകയായിരുന്ന മീന്‍ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽമിനിലോറി മറിഞ്ഞു. നിയന്ത്രണംവിട്ട മീന്‍ലോറി റോഡില്‍നിന്നും മീറ്ററുകളോളം തെന്നിമാറി മറിയുകയായിരുന്നു.മീന്‍ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ മിനിലോറിയുടെ ഡ്രൈവര്‍ റബീഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിനിലോറിയിലുണ്ടായിരുന്ന വെളിച്ചെണ്ണബാരലുകൾ റോഡില്‍ പൊട്ടിയൊഴുകി .വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close