കണ്ണൂർരാഷ്ട്രീയം

SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ,

കണ്ണൂർ : സ്റ്റുഡൻ്റ് ഇസ്‌ലാമിക് ഓർഗനൈസേഷൻ – SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് 4ന് കണ്ണൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി സ്‌റ്റേഡിയം കോർണറിൽ സമാപിക്കും. തുടർന്ന് വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ SIO അഖിലേന്ത്യ പ്രസിഡൻ്റ് സൽമാൻ അഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി അസി.സെക്രട്ടറി പി.മുജീബ് റഹ്മാൻ, ജംഇയ്യത്ത് ഉലമ എ ഹിന്ദ് സംസ്ഥാന ജന.സെക്രട്ടറി അലിയാർ ഖാസിമി പങ്കെടുക്കും.

സംഘ്പരിവാറിൻ്റെ മുസ്‌ലിം വിരുദ്ധ വംശീയതക്കെതിരെയും വർധിച്ചു വരുന്ന ഇസ്‌ലാം ഭീതിക്കെതിരെയുമാണ് വിദ്യാർഥി റാലി സംഘടിപ്പിക്കുന്നത്.  സംഘ് പരിവാറിനെതിരായ പോരാട്ടം ബാലൻസിങ്ങ് ചെയ്തു കൊണ്ട് നടത്താനാവില്ല. സക്തമായ നിലപാട് സ്വീകരിച്ച് മാത്രമേ ഇത്തരം ശക്തികൾ ഉയർത്തുന്ന ഭീഷണികളെ ചെറുക്കാനാവൂ എന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ SIO ജില്ലാ പ്രസിഡൻ്റ് അഡ്വ.റഹ് മാൻ ഇരിക്കൂർ, ജില്ലാ സെക്രട്ടറി സഫ്രീൻ ഫർഹാൻ, മിസ്അബ് ഷിബലി, നാദാൽ സിറാജ്, ഷബീർ ഇരിക്കൂർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close