കേരളം

കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച്‌ മൂന്നുമരണം

കോഴിക്കോട്: കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച്‌ മൂന്നുമരണം. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.  പുറക്കാട്ടിരിയിലാണ് സംഭവം. വാന്‍ ഡ്രൈവറും കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close