ഇരിട്ടി

ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

ഇരിട്ടി: കുന്നോത്ത് ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്. ഇരിട്ടി – കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം . കൂട്ടുപുഴ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിര്‍ത്തിയിട്ട ട്രാവലറില്‍ ഇടിച്ച് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് കുട്ടികളെ കയറ്റാന്‍ എത്തിയ ട്രാവലര്‍ റോഡരികില്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ നീങ്ങി റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഈ സമയം ട്രാവലറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അപകടത്തില്‍ ട്രാവലര്‍ ഡ്രൈവർക്കും, ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close