കണ്ണൂർ
കൂത്തുപറമ്പ് കുനിയിൽ പാലത്ത് സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചു
കൂത്തുപറമ്പ് : കുനിയിൽ പാലത്ത് കാർഷിക വിളകൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ചക്കരമുക്കിലെ മാറോളി പ്രതീഷിന്റെ 13 ഓളം വാഴകളാണ് നശിപ്പിച്ചത്.
കുനിയിൽ പാലം ചാത്താടി മനക്കൽ ക്ഷേത്ര പരിസരത്ത് ഉള്ള വയലിലെ വാഴകളാണ് നശിപ്പിച്ചത്. അതോടൊപ്പം മൂന്ന് ആഴ്ച മുന്പേ അതിരു കെട്ടിയ കല്ല് പിഴ്ത് മാറ്റുകയും ചെയ്തിട്ടുണ്ട്.
കൂത്തുപറമ്പ് പോലീസ് സ്ഥലം സന്ദർശിച്ചു. സാമൂഹ്യ വിരുദ്ധരാണ് സംഭത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.