കണ്ണൂർ

അശ്വിനികുമാർ മെമ്മോറിയൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : ആർ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന ടി. അശ്വിനികുമാറിന്റെ സ്മരണക്കായി പുന്നാട് നിവേദിതാ വിദ്യാലയത്തിൽ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്‌ഘാടനം സിനിമാ സംവിധായകൻ വിജി തമ്പി ഓൺലൈൻ വഴി നിർവഹിച്ചു. അശ്വിനികുമാറിന്റെ മാതാവ് ലക്ഷ്മി അമ്മ ചടങ്ങിൽ ദീപ പ്രോജ്വലനം നടത്തി.

വിദ്യാലയസമിതി പ്രസിഡന്റ് എ. എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി എ.കെ. സുരേഷ്‌കുമാർ മുഖ്യ ഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതൻ ജില്ലാ ജോയിന്റ് സെക്രട്ടറി മണിബാബു , കെ. ശിവശങ്കരൻ, എ.കെ. ഷൈജു, സി.കെ. അനിത, വി. ശങ്കരൻ, കെ.വി. ഉഷാകുമാരി, സേതു ലക്ഷ്മി, സി.പി. രാമചന്ദ്രൻ, എ. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ രാജില ഉണ്ണി സ്വാഗതവും വി. സന്തോഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close