കണ്ണൂർ

കായികവിദ്യാർഥികൾക്കായി സ്പോർട്സ് സ്കൂൾ സെലക്‌ഷൻ ട്രയൽ നടത്തുന്നു

കണ്ണൂർ :  ആറ് മുതൽ 11-ാം തരം വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്‌സ് സ്കൂളുകളിലേക്ക് സെലക്‌ഷൻ ട്രയൽസ് നടത്തുന്നു. 30-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് തിരഞ്ഞെടുപ്പ്.

അത്‌ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തെയ്‌ക്വാൻഡോ, വോളിബോൾ, ബാസ്കറ്റ്‌ബോൾ, ഹോക്കി, റെസ്‌ലിങ് തുടങ്ങിയ കായിക ഇനങ്ങളിലേക്കാണ് സെലക്‌ഷൻ. ജനനസർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുൻപായി സ്റ്റേഡിയത്തിലെത്തണം.

ഡയറക്ടറേറ്റ് ഓഫ് സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്പോർട്‌സ് കേരളയാണ് കായികവിദ്യാർഥികൾക്കായി ഈ അവസരം ഒരുക്കുന്നത്.

തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ ആറ് മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്‌ഷൻ ട്രയൽസാണ് കണ്ണൂരിൽ നടത്തുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close