കേരളം

സോളാർ കേസ്; പരിശോധനയ്ക്കായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ

സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നൽകിയ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്ക് സിബിഐ നേരത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരുന്നു.

സിബിഐയുടെ തിരുവനന്തപുരം സംഘമാണ് പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തിയത്. എത്തിയത് സോളാർ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണെന്ന് അവർ സ്ഥിരീരികരിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. 2021 ഓഗസ്റ്റ് 17 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ തെളിവ് ശേഖരണത്തിനായാണ് നിലവിൽ ഇപ്പോൾ സിബിഐ സംഘം ക്ലിഫ് ഹൗസിൽ എത്തിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ താമസിച്ച സ്ഥലം കൂടിയാണ് ക്ലിഫ് ഹൗസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close