കേരളം

വൈദ്യുതി ബോർഡിൽ നടക്കുന്നത് വൻ അഴിമതി; വി.ഡി സതീശൻ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി.

ടെണ്ടർ വിവരങ്ങൾ പുറത്ത് ചോർത്തി കൊടുക്കുന്നു. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ നടന്നത് അഴിമതിയാണ്. വാട്‌സ് ആപ് വഴി വരെ നിയമനം നടത്തി. ബോർഡ് ഭൂമി നടപടി ക്രമങ്ങൾ ലംഘിച്ച് ആർക്ക് കൊടുത്താലും അന്വേഷിക്കണം. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.

വൈദ്യുതി ബോർഡ് ചെയർമാന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിട്ടില്ല. മന്ത്രി കൃഷ്ണൻകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എംഎ മണി വിരട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close