കണ്ണൂർ

ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം

പുതിയതെരു: ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം. 500 ന്റെ നോട്ടുകളാണ് പലരുടെയും കൈകളിൽ എത്തിയിരിക്കുന്നത്. വിഷുവിപണിയിലാണ് പല കടകളിലും നോട്ട് എത്തിയതെന്ന് സംശയിക്കുന്നു. ഇവർ കൈമാറ്റം ചെയ്തവർ സംശയം പ്രകടിപ്പിച്ചപ്പോൾ ആണ് കള്ളനോട്ട് വ്യാപകമായത്. ഡോക്ടേർസ് ഫാർമസി എന്ന കടയിൽ നാലു തവണയായി 500 ന്റെ നോട്ട് എത്തി. ഇവർ വളപട്ടണം പോലീസിൽ പരാതി നൽകി. ചിറക്കൽ വളപട്ടണം, പാപ്പിനിശേരി, കൊളച്ചേരി പഞ്ചായത്തുകളിലും കള്ളനോട്ട് പടർന്നിട്ടുണ്ട്. വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close