കണ്ണൂർ

നാറാത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

നാറാത്ത് :  നാറാത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)മരണപ്പെട്ടു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് തമ്മിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ യാത്രികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

കെ എൽ13 ഡബ്ള്യു 1116 സ്കൂട്ടറും കെ എൽ 59 കെ 3319 പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. മരണപ്പെട്ട ഇബ്രാഹിം ഹാജി സൗദി കെഎംസിസി ദീർഘ കാല പ്രവർത്തകനായിരുന്നു. നിലവിൽ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ആണ് . മയ്യിൽ പോലിസ് സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close