കണ്ണൂർ
കൂറ്റൻ മണൽ ശിൽപം ഒരുക്കി
കണ്ണൂർ∙ പാർട്ടി കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ കാൾ മാർക്സിന്റെ കൂറ്റൻ മണൽ ശിൽപം ഒരുക്കി. ഉണ്ണി കാനായി, സന്തോഷ് ചൂണ്ട, രാജീവൻ പയ്യന്നൂർ, രവീന്ദ്രൻ പുറക്കുന്ന്, ദാമോദരൻ, രവ്ണ മൂഴിക്കര, എൻ.വി.രമ്യ എന്നിവരാണ് ശിൽപം നിർമിച്ചത്. പാർട്ടി കോൺഗ്രസ് സമാപിക്കുന്നത് വരെ മണൽ ശിൽപം ഉണ്ടാകും. ശിൽപം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ അനാവരണം ചെയ്തു. പി.വി. ഗോപിനാഥ് അധ്യക്ഷനായി. ഡോ.വി.ശിവദാസൻ എംപി, എം.ഷാജർ, പി.അഖിൽ എന്നിവർ പ്രസംഗിച്ചു. ആയിക്കരയിൽ നിന്ന് പയ്യാമ്പലത്തേക്ക് ജല ഘോഷ യാത്രയുമുണ്ടായി.