കണ്ണൂർ
പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പാലുകാച്ചി മല വന സംരക്ഷണ സമിതി രൂപവൽക്കരിച്ചു
പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പാലുകാച്ചി മല വന സംരക്ഷണ സമിതി രൂപവൽക്കരിച്ചു. പ്രസിഡണ്ട് സെബാസ്റ്റ്യൻ കുപ്പക്കാട്ട്, വൈസ് പ്രസിഡണ്ട് ഷീബ മലമേൽ പുത്തൻപുര എന്നിവരെ തിരഞ്ഞെടുത്തു. വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം ഡി.എഫ്.ഒ. പി.കാർത്തിക്, ഉൽഘാടനം ചെയ്തു. പാലുകാച്ചി മലയിൽ നടത്തിയ യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് അദ്യക്ഷത വഹിച്ചു.കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് സി.ടി.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.