Uncategorizedകണ്ണൂർകേരളം

ഇരിട്ടി കീഴൂരിൽ കടയിൽ മോഷണം.

ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പല ചരക്കു കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് ടിന്നിലിട്ട് വെച്ചിരുന്ന ഏകദേശം മുന്നൂറ് രൂപയുടെ ചില്ലറ പൈസയും ചുരുക്കം ചില സാധനങ്ങളുമാണ് കവർന്നത്. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയ കടയുടമ കട തുറന്നു കിടക്കുന്നതാണ് കണ്ടത്. എന്നാൽ, മകൻ രാവിലെ തുറന്നതാകാമെന്നു കരുതി. പിന്നീട് കടയിലെ സാധനങ്ങളും ക്യാഷ് സൂക്ഷിച്ച ഡെപ്പിയും കാണാതായതോടെയാണ് കടയിൽ മോഷണം നടന്നതായി സ്ഥിരീകരിച്ചത്. ഇരിട്ടി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് എസ്.ഐ ശ്യാമളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയിലെത്തി പരിശോധന നടത്തി. കടയുടെ സമീപത്തു നിന്നും ഇരുമ്പിൻ്റെ വാക്കത്തിയും കണ്ടെടുത്തു. കട ഉടമയുടെ പരാതിയിൽ പ്രദേശത്തെ സി.സി.ടി.വികൾ നിരീക്ഷിച്ചു അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close