ഇരിട്ടി

കേളകം- പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.

കേളകം: പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. വിമാനത്താവളപാത എന്നനിലയിൽ രണ്ടുവരിയാക്കിയുള്ള സമഗ്രവികസനം കിഫ്ബി ഫണ്ട് ചെലവിട്ടും നടപ്പാക്കാൻ പദ്ധതിയുണ്ട്. കണ്ണൂർ വിമാനത്താവള പാക്കേജിൽ മാനന്തവാടി-മട്ടന്നൂർ റോഡിന്‍റെ ഭാഗമായാണ് പാൽച്ചുരം ഉൾപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close