കണ്ണൂർ

പാനൂർ അഗ്നിരക്ഷാസേനയുടെ ജീപ്പ് കട്ടപ്പുറത്ത്.

പാനൂർ: അഗ്നിരക്ഷാ സേനയുടെ ജീപ്പ് കാലപ്പഴക്കം കാരണം കട്ടപ്പുറത്ത്. 2002 വർഷത്തെ റജിസ്ട്രേഷനുള്ള ജീപ്പ് ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്. പകരം ജീപ്പ് ലഭ്യമായിട്ടില്ല. പാനൂർ ഇൻസ്പെക‍്ഷൻ ബംഗ്ലാവിലും (ഐബി) സമീപത്തെ സ്വകാര്യ കെട്ടിടത്തിലും താൽക്കാലിക സംവിധാനത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

ഇൻസ്പെക‍്ഷൻ ബംഗ്ലാവിന്റെ നവീകരണം നടത്തേണ്ടതിനാൽ ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണു സേന. പൊലീസ് വകുപ്പിന്റെ കീഴിലുള്ള അര ഏക്കർ സ്ഥലം പൊലീസ് ക്വാർട്ടേഴ്സിനു സമീപം അഗ്നിരക്ഷാസേനയ്ക്ക് നേരത്തെ കൈമാറിയിരുന്നു. കെട്ടിടം പണിയാൻ സർക്കാർ 4 കോടി അനുവദിച്ചതാണ്. ടോക്കൺ തുകയായി ഒരു കോടി അനുവദിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും എല്ലാ തയാറായെങ്കിലും ഒച്ചിഴയും വേഗത്തിലാണു കാര്യങ്ങൾ മുന്നേറുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close