ഇരിട്ടി

ലോക്ക്ഡൗണ്‍; കാക്കയങ്ങാട്, തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.

കാക്കയങ്ങാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിന്റെ  പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കാക്കയങ്ങാട് തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.നിയന്ത്രങ്ങളുടെ ഭാഗമായി മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധ നടത്തി.തില്ലങ്കേരി കാക്കയങ്ങാട് ടൗണുകളിലായിരുന്നു പരിശോധന. കടന്നു പോകുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close