ഇരിട്ടി
ആറളം ഫാമിൽ വൻ വാറ്റ് കേന്ദ്രം പിടികൂടി നശിപ്പിച്ചു.
ഇരിട്ടി: ആറളം ഫാമിൽ പതിമൂന്നാം ബ്ലോക്കിലെ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വ്യാജ മദ്യ വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം.വി. അഷറഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ഉത്തമൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെ നിന്നും ചാരായം നിർമ്മിക്കുന്നതിന് വേണ്ടി തയ്യാറാക്കി വച്ച 500 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.
പരിശോധന നടത്തിയ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ബഷീർ പിലാട്ട്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി.വി. വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരും പങ്കെടുത്തു. വ്യാജമദ്യ നിർമാണത്തിനെതിരെ ഈ ഭാഗങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവും തുടരുമെന്ന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ അറിയിച്ചു