കണ്ണൂർ

പുതുതായി സ്ഥാപിക്കാൻ എത്തിച്ച ഹൈമാസ്റ്റ് വിളക്കിന്റെ തൂൺ മോഷണം പോയി; മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽ ലഭിച്ചത്….

കാടാച്ചിറ∙കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ–മമ്മാക്കുന്ന് റോഡ് ജംക്‌ഷനിൽ പുതുതായി സ്ഥാപിക്കാൻ എത്തിച്ച ഹൈമാസ്റ്റ് വിളക്കിന്റെ തൂൺ മോഷണം പോയി. ഇരുമ്പ് തൂണാണ് നഷ്ടപ്പെട്ടത്. റോഡരികിൽ സൂക്ഷിച്ച തൂൺ രണ്ട് ദിവസം മുൻപാണ് കാണാതായത്.    മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് അനുവദിച്ചത്. പഞ്ചായത്തധികൃതർ പൊലീസിൽ പരാതി നൽകി. കാടാച്ചിറ–മമ്മാക്കുന്ന് റോഡ് ജംക്‌ഷനിൽ ആവശ്യത്തിന് തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടാണ്.

സംസ്ഥാന പാതയിൽ നിന്ന് മമ്മാക്കുന്ന് റോഡിലേക്ക് തിരിയുന്ന കവലയിൽ മുഴുവൻ സമയ വാഹനത്തിരക്കും ഉണ്ട്. ചാല ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കാടാച്ചിറ മമ്മാക്കുന്ന് ജംക്‌ഷൻ വഴിയാണ് ഭാരവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും തലശ്ശേരി ഭാഗത്തേക്ക് പോകുന്നത്. ജംക്‌ഷനിലെ രാത്രികാല കൂരിരുട്ടിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെ മുറവിളി കൂട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close