കണ്ണൂർ
ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു.
ഏലപ്പീടിക: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160-ഓളം വാഴ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ മാത്രം നശിപ്പിച്ചത്.
നേരത്തേമുതൽ പ്രദേശത്ത് കുരങ്ങുശല്യം വ്യാപകമായിരുന്നു. തോമസും മകനും ചേർന്ന് കൃഷിചെയ്ത 1000-ത്തോളം നേന്ത്രവാഴകൾ കുരങ്ങുകൾ നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷകൾ പലതും നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. വിള ഇൻഷുറൻസ് തുകയും ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.