കണ്ണൂർകേരളം

ആറളം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം; മുസ്ലിം യൂത്ത് ലീഗ് കളക്ടർക്കും എ ഡി എമ്മിനും പരാതി നൽകി

ആറളം: മേഖലയിലെ പറമ്പത്തെക്കണ്ടി, പെരുമ്പഴശ്ശി,ആറളം പാലം തുടങ്ങിയ പുഴയോരത്തോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടാന കയറി വിളകളും മതിൽ കെട്ടുകളും നശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ആറളം ശാഖ കമ്മിറ്റി കണ്ണൂർ കളക്ടർക്കും എ ഡി എമ്മിനും പരാതി നൽകി.
നാശനഷ്ടങ്ങളുടെ ഫോട്ടോ ഗ്രാഫ്സ് ഉൾപ്പെടെയാണ് പരാതി.
കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ അജ്മൽ കെ പി, അസ്ലം പാറേത്ത് ,ഹംസ പി, അഫ്സൽ ടി വി, സിനാൻ ടി വി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close