കണ്ണൂർ

മകളുടെ വിവാഹത്തിനു വായ്പ തേടി അലച്ചിൽ, ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം.

ഉരുവച്ചാൽ∙ മകളുടെ വിവാഹത്തിനു ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ വന്നെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം. കഴിഞ്ഞ ദിവസത്തെ നിർമൽ ലോട്ടറി ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ് മരംവെട്ട് തൊഴിലാളിയായ ശിവപുരം കരക്കറ ഹൗസിൽ ഒമ്പാൻ സിദ്ധീഖിനു ലഭിച്ചത്. ഉരുവച്ചാൽ മുണ്ടോറപ്പൊയിലിലെ ഏജന്റ് ബാബുവിൽ നിന്നാണ് സ്ഥിരമായി ലോട്ടറി എടുക്കാറുള്ളത്. ജോലി സ്ഥലത്ത് ആയതിനാൽ ബാബുവിനെ ഫോണിൽ വിളിച്ച് ടിക്കറ്റ് എടുത്തു മാറ്റി വയ്ക്കണമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നു. അങ്ങനെ എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് ഫലം വന്ന ഉടനെ വിവരം സിദ്ധീഖിനെ അറിയിക്കുകയും ടിക്കറ്റുമായി സിദ്ദീഖിന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു. ലോട്ടറി വിൽപനക്കാരന്റെ സത്യസന്ധതയും മാതൃകാപരമായി.

അടുത്ത മാസം നടത്താൻ തീരുമാനിച്ച മകളുടെ വിവാഹത്തിന് പണം കണ്ടെത്താൻ ബാങ്കിൽ നിന്ന് ലോണെടുക്കാൻ വേണ്ടിയുള്ള പരക്കംപാച്ചലിനിടെയാണ് സിദ്ദീഖിനെ തേടി ഭാഗ്യം എത്തിയത്. മകളുടെ വിവാഹത്തിന് മുൻപ് വീട് പണി പൂർത്തിയാക്കാൻ ശിവപുരം സഹകരണ ബാങ്കിൻ നിന്ന് 5 ലക്ഷം രൂപ ലോണെടുത്തിരുന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്ന അവസ്ഥയിൽ 70 ലക്ഷം ലഭിച്ച ആശ്വാസത്തിലാണ് വീട്ടുകാർ. സ്ഥിരമായി ടിക്കെടുക്കാറുള്ള സിദ്ദീഖ് ലാസ്റ്റ് നമ്പറായ 42 സ്ഥിരമായി എടുക്കൽ പതിവായിരുന്നു.

ആ നമ്പറിനാണ് ഇന്നലെ ഭാഗ്യം വന്നത്. NB 617942 എന്ന നമ്പറിലാണ് ഒന്നാം സമ്മാനം.ടിക്കറ്റ് കേരളാ ഗ്രാമീൺ ബാങ്ക് കരേറ്റ ശാഖയിൽ ഏൽപിച്ചു. ലോട്ടറി സമ്മാനം ലഭിച്ച സന്തോഷം പങ്കിടാൻ ഉരുവച്ചാലിൽ മധുരം വിതരണം ചെയ്തു. ഭാര്യ. സാജിത. മക്കൾ: അർഷിദ, ഫാത്തിമത്ത് റിസ് വാന. വീടുപണി പൂർത്തിയാക്കി ബാങ്കിലെ കടം തീർക്കുവാനും മകളുടെ വിവാഹം നടത്തുവാനുമാണ് സിദ്ധീഖിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close