കണ്ണൂർ

മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വിദേശമദ്യം പിടികൂടി.

മയ്യിൽ : വില്‌പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യിൽ കൊളച്ചേരിയിലെ കെ.പി.സുന്ദരനെ (53) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്‌റഫ്‌ എം വി യും സംഘവും പിടികൂടിയത്. മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 10 കുപ്പി വിദേശവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി, വിനീഷ്,വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close