കണ്ണൂർ

കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി.

കണ്ണൂർ : കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. 75 മദ്യശാലകളും ഐടി മേഖലകളിൽ പബ്ബുകളും ബിയർ പാർലറുകൾ തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സത്യാഗ്രഹം നടത്തിയത്. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി. പി.ആർ നാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജൻ തീയറത്ത് അധ്യക്ഷത വഹിച്ചു. ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, വി ദേവദാസ്, ചന്ദ്രൻ മന്ന, ഐ. സി മേരി, കെ സരള ടീച്ചർ, പി നാണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close