ഇരിട്ടികണ്ണൂർ

പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഇരിട്ടി: പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പുതുതായി ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ 2021 ജനുവരി1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പോ മ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസായിരിക്കുകയും വേണം. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോ: 26 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 27 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

പ്രസിഡണ്ട് /സെക്രട്ടറി
പടിയൂര്‍ കല്യാട്
ഗ്രാമ പഞ്ചായത്ത്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close