കണ്ണൂർ

ലഹരിയും, തൂക്കാൻ ത്രാസും, കോഴിക്കോട് ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എംഡിഎംഎയുമായി അറസ്റ്റിൽ

കോഴിക്കോട്: നഗരമദ്ധ്യത്തിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിലായി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള  ടൌൺ പോലീസും ചേർന്ന്  കോഴിക്കോട് ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന്  വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎ-യുമായി  പ്രതികളെ പിടികൂടുന്നത്.

കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് വിവരം ഡാൻസാഫിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന ശക്തമാക്കി വരവെ ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഇത്തരത്തിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസും ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവർ താമസിച്ച റൂമിൽ നിന്ന് അഞ്ച് ഗ്രാം എം ഡി എം എ യും  ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തത്. പിടിയിലായ മുഹമ്മദ് അൽത്താഫ് മുൻപ് സൗത്ത് ബീച്ച് പരിസരത്ത് അലീഭായ് എന്ന തട്ടുകട നടത്തിയിരുന്നും ഈ സമയത്ത് ഇവിടെ വരുന്ന യുവതി യുവാക്കാൾക്കൾ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും  എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close