സ്പോർട്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അച്ചടക്കനടപടി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കേതിരെ അച്ചടക്കനടപടി. ചെൽസിക്ക് എതിരായ ടീമിൽ നിന്ന് ഒഴിവാക്കി. ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ നിന്നാണ് റൊണാൾഡോയെ ഒഴിവാക്കിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്.

ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു.  പരിശീലനത്തിൽ റൊണാൾഡോ ടീമിനൊപ്പം ചേർന്നിരുന്നില്ല. താരം ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close