ഇരിട്ടികണ്ണൂർ

റാഗിങ്ങ്;എട്ട് പേർക്കെതിരെ കേസ്

ശ്രീകണ്ഠാപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ എട്ട് പേർക്കെതിരെ കേസ്.ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലാത്തൂരിലെ മുഹമ്മദ് സഹലിനെ മർദ്ദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ സംഭവത്തിലാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഇരിക്കൂരിലെ ഷക്കീൽ, ബ്ലാത്തൂരിലെ ഷഹബാസ് എന്നിവർക്കും കണ്ടാലറിയാവുന്ന ആറ് പേർക്കുമെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് നോട്ടീസ് കൈമാറിയത്.സ്കൂളിലെത്തിയ വിദ്യാർത്ഥിയെ ഇക്കഴിഞ്ഞ 10 ന് ഉച്ചക്കാണ് മുടി നീട്ടിവളർത്തിയതിനും ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയും സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങ് നടത്തിയത്.സംഭവം വിവാദമായതോടെയാണ് പരാതിയിൽ പോലീസ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close