Uncategorized

വെറും 1200 രൂപ; ഗോവയിലെ അവധിക്കാല വസതി വാടകയ്ക്ക് നൽകി യുവരാജ് സിംഗ്

ലോകമെങ്ങുമുള്ള തന്‍റെ ആരാധകര്‍ക്കായി ഗോവയിലെ വീട് വാടകയ്ക്ക് നല്‍കി യുവരാജ് സിംഗ്. ഗോവയിലെ തന്‍റെ അവധിക്കാല വസതിയാണ് അദ്ദേഹം വടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഓൺലൈൻ റെന്‍റൽ സൈറ്റിലൂടെ ആര്‍ക്കും കാസാ സിങ് എന്ന യുവരാജിന്‍റെ അവധിക്കാല വസതിയില്‍ താമസിക്കാം.
ഗോവയില്‍ ചപ്പോര നദി തീരത്താണ് യുവരാജിന്‍റെ വീട്. നദിയുടെ അഴിമുഖത്തിന് സമീപത്ത് കടല്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ കുന്നില്‍ മുകളിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നാല്‍ താഴെ ഗോവയുടെ ഗ്രാമ ഭംഗി ആസ്വദിക്കാം. അതോടൊപ്പം കടല്‍ക്കാഴ്ചകളും കാണാം. വെള്ള, നീല നിറങ്ങൾക്ക് പ്രാധാന്യം നൽകി നിര്‍മ്മിച്ച വീട്ടില്‍ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കി, സ്വസ്ഥമായി അവധിക്കാലം ചെലവിടാമെന്ന് യുവരാജ് സിംഗ് പറയുന്നു.

ദിവാർ ദ്വീപിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരു ഇ-ബൈക്ക് സാഹസിക പര്യടനത്തിനും ക്യൂറേറ്റ് ചെയ്‌ത ബെസ്‌പോക്ക് ഭക്ഷണം ആസ്വദിക്കാനും യുവരാജ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാൻ 1,200 രൂപയാണ് നൽകേണ്ടത്. ചെക്ക് ഇൻ ചെയ്ത് വീട്ടിൽ പ്രവേശിച്ചാൽ, യുവരാജ് സിംഗ് സ്വാഗതം ചെയ്യാൻ കാത്തിരിപ്പുണ്ടാകും. വെർച്വൽ റിയാലിറ്റി ടെക്നോളജി ഉപയോഗിച്ച് യുവരാജിനെ കാണാനാകും.

വീടിന്‍റെ ഡെക്കിൽ ഇരുന്ന് ഗോവയിലെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. താമസക്കാർക്ക് ഉപയോഗിക്കാൻ വീട്ടുമുറ്റത്ത് ഒരു നീന്തൽക്കുളവുമുണ്ട്. കുളത്തിൽ മുങ്ങി സൺഡൗണർ ഡെക്കിൽ നിന്ന് സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്ന് യുവരാജ് സിംഗ് തന്നെ പറയുന്നു. ഈ അനുഭവം അതിശയകരമായിരിക്കുമെന്നും അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close