സിനിമ

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.സിനിമയുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.ത്രില്ലര് വിഭാഗത്തില്പ്പെടുന്ന ചിത്രത്തിന്റെ നിര്മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്, സഞ്ജു ശിവറാം, കോട്ടയം നസീര്, ബാബു അന്നൂര് , മണി ഷൊര്ണ്ണൂര് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര് അബ്ദുള് ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്രസംയോജനം കിരണ് ദാസ്, സംഗീതം മിഥുന് മുകുന്ദന്, കലാസംവിധാനം ഷാജി നടുവില്, പ്രൊഡക്ഷന് കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്‌സ് സേവ്യര് ആൻഡ് എസ്സ് ജോര്ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന് ഡിസൈനര് ബാദുഷ എന്നിവരാണ് അണിയറപ്രവര്ത്തകര്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close