Uncategorized

പോപുലര്‍ ഫ്രണ്ട് നിരോധനം;തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നടപടികള്‍ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകള്‍ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എന്‍.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം.കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കുള്ള അധികാരം കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങിയിരുന്നു. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close