കേരളം

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നുകലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ് സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം, അഴുകിയ നിലയില്‍, ഒരു മാസത്തിലധികം പഴക്കംഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്.

മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. എന്നാൽ എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ്.

ആയുർവ്വേദ കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം.തിരുപ്പൂർ കെവി.ആർ നഗറിൽ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനൻതുളുവിൽ എസ്.പ്രകാശ് (41) നെയാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരിൽ നിന്നുംപിടികൂടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസില്‍ മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close