കേരളം

കെഎസ്ആർടിസിക്ക് ആശ്വാസം; ശമ്പള വിതരണത്തിന് 50 കോടി നല്‍‌കാമെന്ന് സര്‍ക്കാര്‍ സർക്കാർ ഹൈക്കോടതിയിൽ

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.

 

ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close