ആരോഗ്യംഇരിട്ടികണ്ണൂർ

ഐ.സി.ഡി.എസ്. സെക്ടര്‍തല പ്രദശനവും 46-ാം വാര്‍ഷികാഘോഷവും ഉളിക്കല്‍ പഞ്ചായത്തില്‍ സമാപനമായി

നുച്ചിയാട് :  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി സെക്ടര്‍ പ്രദര്‍ശനമേള നുച്ചിയാട് ഗവ.യു.പി.സ്‌കൂളില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി തോലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. ന്റെ 46 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഐ.സി.ഡി.എസ്.
സെക്ടര്‍തലമേളയുടെ സമാപന പരിപാടിയാണ് സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചത്. നാല് വാര്‍ഡുകയിലെ വിവിധ അങ്കണവാടികളുടെ പ്രദര്‍ശനമേളയും പോഷക ഹാരപ്രദര്‍ശനവും നടന്നു. കരവിരുതിന്റെ മായിക ലോകമാണ് ഹാളില്‍ തീര്‍ത്തത്.
ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അധ്യക്ഷയായ ചടങ്ങില്‍ നുച്ചിയാട് വാര്‍ഡ് മെമ്പര്‍ സമീറ പള്ളിപ്പാത്ത് സ്വാഗതം പറഞ്ഞു. ശിശു വികസന പദ്ധതി ഓഫീസര്‍ നന്ദിനി കെ പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ മാത്യു ഐസക്ക്, മിനി ഈറ്റശ്ശേരി, ശ്രീദേവി പുതുശ്ശേരിയില്‍, മോഹനന്‍ മാസ്റ്റര്‍, ലളിത എം, സനീഷ് പി.വി., ജലജകുമാരി, പങ്കജാഷി .സി, രാധാമണി, പൊന്നമ്മ വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close