ഇരിട്ടി

അധ്യാപികയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ട സൈനികനെ പോലീസ് പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച്‌ കടന്നുകളഞ്ഞ യുവസൈനികൻ പിടിയിലായി.

ഉളിക്കല്‍ പറമ്പിലെ സെബാസ്ററ്യന്‍ ഷാജി(27)യെ ആണ് കണ്ണൂര്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച്‌ കടന്നുകളഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറില്‍ എത്തിയ സെബാസ്ററ്യന്‍ ഷാജി ഒരു മേല്‍വിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയില്‍ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close