ഇരിട്ടി
പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.
പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. പൂളക്കുറ്റി സ്വദേശി തുടുപറമ്പിൽ പ്രമോദിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ പേരാവൂർ രശ്മി ഹോസ്പ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. പേരാവൂരിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ഐറിസിൽ ഇടിച്ചശേഷം പ്രമോദ് സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.