Uncategorized
കർണാടകയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ കര്‍ബുര്‍ഗി ജില്ലയില്‍ ബസിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്.
സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസില്‍ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.