ഇരിട്ടി

കിണർ നിർമാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു.

ഇരിട്ടി: കിണർ നിർമ്മാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. കൊല്ലം കുണ്ടറ പനയം ഗ്രേഷ്യസ് നിവാസിൽ ജയമോഹൻ (49) ആണ് മരണപ്പെട്ടത്. വൈകീട്ട് 5 മണിയോടെ എടക്കാനം കീരിയോട് വെച്ചാണ് സംഭവം. കീരിയോട് സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ കിണർ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത് .വൈകീട്ട് കിണർ നിർമാണപണി നിർത്തി മുകളിലേക്ക് കയറിയ ജയമോഹൻ’ കിണറിന് മുകളിലെത്തിയെങ്കിലും അബദ്ധത്തിൽ കൈവഴുതി താഴെയ്ക്കു വീഴുകയായിരുന്നു തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ഇയാളെെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും സഹ തൊഴിലാളികളും നാട്ടുകാരും ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇരിട്ടിബിജു റിംഗ്സ് എന്ന കിണർ നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് മരണപ്പെട്ട ജയമോഹൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close