കണ്ണൂർ

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി അറസ്റ്റിൽ. മാരക സിന്തറ്റിക്ക് ലഹരി ഉല്‍പ്പന്നങ്ങളായ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുയായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം കെ അജ്നാസ്(21) ആണ് പിടിയിലായത് .

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വാഹന പരിശോധനക്കിടെയാണ് ഇയാളെ യോഗശാല റോഡില്‍ നിന്നും ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവരികയായിരുന്ന 20 ഗ്രാം എംഡിഎംഎയും പതിനൊന്ന് കുപ്പികളിലാക്കിയ 54.64 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത് .ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വില വരുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി അറിയിച്ചു.

ഇയാള്‍ സഞ്ചരിച്ച കെ എല്‍ 59/ ടി 2390 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close