ഇരിട്ടി
പയഞ്ചേരിമുക്ക് – നേരമ്പോക്ക് റോഡ്: എം.എൽ.എ. ഫണ്ട് നേരത്തെ അനുവദിച്ചായി നഗരസഭാ കൗൺസിലർ
ഇരിട്ടി: പയഞ്ചേരി മുക്ക് – നേരംമ്പോക്ക് റോഡിന് എം. എൽ എ. ഫണ്ടിൽ നിന്നും പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും നഗരസഭാ കൗൺസിലർ വി.പി.റഷീദ് അറിയിച്ചു. ടൗണിനെ പ്രതിനിധികരിക്കുന്ന കൗൺസിലർ എന്ന നിലയിൽ, തുടക്കം മുതൽതന്നെ റോഡ് നവീകരിക്കുന്നതിനു നിരന്തരം ഇടപെടൽ നടത്തിയതിന്റെ ഭാഗമായി, മുനിസിപ്പൽ മുസ്ലിലീഗ് കമ്മിറ്റിനൽകിയ നിവേദനത്തിന്റെ ഫലമായി സണ്ണിജോസഫ് എം.എൽ.എ. വികസനഫണ്ടിൽനിന്നും പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് സംരക്ഷണത്തിന് ഡ്രെയിനേജ് ഉൾപ്പെടെ, ഉൾക്കൊള്ളിച്ചുകൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. മഴ നേരത്തെ തുടങ്ങിയതിനാൽ, ടാറിംങ് പ്രവർത്തികൾക്ക് പ്രയാസമാവുമെങ്കിലും, അനുബന്ധ പ്രവൃത്തികൾ ഉടൻ തുടങ്ങാൻ കഴിയുമെന്ന് കൗൺസിലർവിപി അബ്ദുൽ റഷീദ് അറിയിച്ചു.