കേരളം
കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻ്റമാനിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം അന്തമാനിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിൽ അതിശക്തമായ മഴ തുടരാനാണ് സാധ്യത. ചൊവ്വാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്. മറ്റുജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.
തിങ്കളാഴ്ച അഞ്ചു ജില്ലകളിൽ ചുവന്ന ജാഗ്രത പ്രഖ്യാപിച്ചെങ്കിലും മഴ കാര്യമായി പെയ്തില്ല. ബുധനാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. 19-ഓടെ മഴയ്ക്ക് ശക്തികുറയാനാണ് സാധ്യത.
കാലവർഷം 27-ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ മാറാനും സാധ്യതയുണ്ട്.