കേരളം

സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി ; യുവാവിനെതിരെ കേസെടുത്തു

എറണാകുളം :   സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ചെന്ന് പരാതി. പരാതിയിൽ എളമക്കര പൊലീസ് യുവാവിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നുവെന്ന് മഞ്ജു വാര്യർ എസിപിക്ക് മെയിൽ മുഖേനെ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നത് കണ്ടെത്തി.

എറണാകുളം സ്വദേശിയായ യുവാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കും. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close