കണ്ണൂർ

തലശേരിയിൽ ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തലശേരി : ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തലശേരി റെയിൽവേ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‌പന്നങ്ങൾ പിടികൂടിയത്.

ഒരു ലക്ഷം രൂപ വിലവരുന്ന 70 കിലോയോളം പുകയില ഉത്പന്നങ്ങളാണ് തലശേരി ആർ പി എഫും, എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. രാവിലെ 7 മണിക്ക് നേത്രാവതി എക്സ്പ്രസിൽ കടത്തുകയായിരുന്നു ഇവ മൂന്ന് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.

ഹെഡ് കോൺസ്റ്റബിൾ മാരായ പി എം അജയകുമാർ, എം. പ്രസന്നൻ, എസ്. സന്ദീപ് എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ, ഐ.ബി ഇൻസ്പെക്ടർ കെ.പി പ്രമോദ് എന്നിവർ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.പി.എഫ് എ. എസ്.ഐ മനോജ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close