കണ്ണൂർചരമം

കണ്ണൂർ അഴീക്കോട് ക്ഷേത്രകുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

അഴീക്കോട് ഓലാടതാഴെയിലെ അയ്യൻ കോവിൽ ക്ഷേത്രകുളത്തിൽ കാൽതെറ്റി വീണ് വിദ്യാർഥി മുങ്ങി മരിച്ചു. അഴീക്കോട് പോർട്ട് റോഡ് ചേരിക്കൽ കാവിന് സമീപം ചെറിയാണ്ടി മഹേഷിൻറ മകൻ യാദവ് (14) ആണ് മരിച്ചത്. കൂട്ടുകാരുമായി ക്ഷേത്രത്തിൽ എത്തിയ യാദവ് അബദ്ധത്തിൽ കാൽതെറ്റി ക്ഷേത്രകുളത്തിൽ വീഴുകയായിരുന്നു.

കുട്ടികളുടെ ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി കുളത്തിലേക്ക് മുങ്ങി താഴ്ന്നു. അഗ്നിരക്ഷസേന സ്ഥലത്തെത്തി കുട്ടിയെപുറത്തേക്കെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരിച്ചു. അഴീക്കോട് ഹയർസെക്കൻററി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ് യാദവ്. അച്ഛൻ  മഹേഷ്. അമ്മ ബിന്യ. സഹോദരി  വൈഗ. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close