കേരളം

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; പ്രാബല്യത്തിൽ

വയനാട് : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ച്‌ അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളില ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച്‌ ജില്ലാ കളക്‌ടര്‍ ഉത്തരവിറക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കാരണം കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് വരുമാനവും ലഭിച്ചിരുന്നു.

കേന്ദ്രം, പുതുക്കിയ നിരക്ക് എന്നിവ യഥാക്രമം

പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, കയാക്കിങ് 300 രൂപ.

കര്‍ളാട് സാഹസിക ടൂറിസം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700, കയാക്കിങ് 300, സിപ്പ്ലൈന്‍ 400, വാള്‍ ക്ളയിമ്ബിങ് 120, ബാംബൂ റാഫ്റ്റിങ് 1000, ബാംബൂ റാഫ്റ്റിങ് അഡീഷണല്‍ പേഴ്‌സണ്‍ 100.

കാന്തന്‍പാറ വെള്ളച്ചാട്ടം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30

ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍: ട്രക്കിങ് മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60

വയനാട് ഹെറിറ്റേജ് മ്യൂസിയം: മുതിര്‍ന്നവര്‍ 30 രൂപ, കുട്ടികള്‍ 20

ടൗണ്‍ സ്‌ക്യാര്‍ ബത്തേരി: മുതിര്‍ന്നവര്‍ 20, കുട്ടികള്‍ 10

പഴശ്ശിരാജ ലാന്‍ഡ് സ്കേപ് മ്യൂസിയം: മുതിര്‍ന്നവര്‍ 30, കുട്ടികള്‍ 20

പഴശ്ശി പാര്‍ക്ക് മാനന്തവാടി: മുതിര്‍ന്നവര്‍ 40, കുട്ടികള്‍ 20

പ്രിയദര്‍ശിനി ടീ എന്‍വിയോണ്‍സ്: മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60

എടയ്‌ക്കല്‍ ഗുഹ: മുതിര്‍ന്നവര്‍ 50, കുട്ടികള്‍ 30

കുറുവ ദ്വീപ്: ഫെറി ഒരാള്‍ക്ക് 35, ബാംബൂ റാഫ്റ്റിങ് രണ്ടുപേര്‍ക്ക് 200, ബാംബൂ റാഫ്റ്റിങ് അഞ്ചുപേര്‍ക്ക് 400, ബാംബൂ റാഫ്റ്റിങ് അഡീഷണല്‍ പേഴ്‌സണ്‍ 100, റിവര്‍ റാഫ്റ്റിന് അഞ്ചുപേര്‍ക്ക് 1250 രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close