കണ്ണൂർ
മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അമ്മ ബസിടിച്ച് മരിച്ചു
തലശ്ശേരി: മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മ ബസിടിച്ച് മരിച്ചു. ചെറുവാഞ്ചേരി കിഴക്കെ വീട്ടിൽ ജാനകി(70)യാണ് മരിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ മകളെ കാണാൻ പോകുമ്പോൾ മൂഴിക്കരയിൽ തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം.
പാനൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ജാനകിയും മകൻ സന്തോഷും റോഡിൽ തെറിച്ചുവീണു.
തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലെത്തിച്ചെങ്കിലും ജാനകിയെ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ബാലൻ നായർ. മറ്റു മക്കൾ: പുഷ്പ, അജിത, സുമ, നിഷ, ജിഷ. മരുമക്കൾ: ചന്ദ്രൻ, വേണു, രാജു, സൂരജ്, സുധീഷ്, സജിത. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ.