കേരളം
കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
പാലക്കാട്: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊടക്കാട് ചക്കാലക്കുന്നന്‍ ഹംസയുടെ ഭാര്യ ആയിഷകുട്ടി (35) ആണ് മരിച്ചത്. ഹംസ (45) നാട്ടുകല്‍ പൊലീസില്‍ കീഴടങ്ങി.
കൊടക്കാട് ആമിയംകുന്നിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് 5.30ന് വീടിന് പുറകിലെ റബര്‍ തോട്ടത്തില്‍ വച്ചാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഹംസ മരക്കഷണം കൊണ്ട് ആയിഷകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് എത്തിയ ശേഷമാണ് അയല്‍ക്കാരുള്‍പ്പെടെ വിവരം അറിയുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.