കണ്ണൂർ

അപ്പർ‍ചീക്കാട് പുനരധിവാസ മേഖലയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

ആലക്കോട് ∙ ഉദയഗിരി പഞ്ചായത്തിലെ അപ്പർ‍ചീക്കാട് പുനരധിവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചു. വീടിനടുത്തു വരെ എത്തിയ ആനക്കൂട്ടം ഏറെ നേരം ഭീതി പരത്തി. ചന്തേര വീട്ടിൽ വെള്ളച്ചി, കുഞ്ഞിരാമൻ എന്നിവരുടെ വാഴ, കമുക് എന്നിവയാണ് നശിപ്പിച്ചത്. കുഞ്ഞിരാമന്റെ വീടിനടുത്താണ് ആനക്കൂട്ടം എത്തിയത്.

ഒരു മാസം മുൻപ് മാമ്പൊയിലിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സുരേഷ് കുമാർ, പി.കെ.സുരേന്ദ്രൻ, സാബു മുണ്ടയ്ക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു. നാശനഷ്ടമുണ്ടായവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്  ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close