കേരളം

കിണർ നിർമ്മാണത്തിനിടെ റിംഗ് തലയിൽ വീണ് തൊഴിലാളി മരിച്ചു

തൊടുപുഴ: കിണര്‍ നിര്‍മാണത്തിനിടെ റിങ് ഇറക്കുമ്ബോള്‍ ഒരു ഭാഗം അടര്‍ന്ന് തലയില്‍ വീണ് തൊഴിലാളി മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത് കൃഷ്ണ (ജിത്ത് -42) ആണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടി കുന്നുമ്മല്‍ പരേതനായ കൃഷ്ണന്‍റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 15 വര്‍ഷത്തിലേറെയായി തൊടുപുഴയിലാണ് താമസം.

മണക്കാട് നെല്ലിക്കാവ് വരമ്ബനാല്‍ ജിഷ്ണുരാജ് ആനക്കൂടിന് സമീപം അടുത്തിടെ വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച കിണറ്റില്‍ റിങ് ഇറക്കുമ്ബോഴാണ് അപകടം. ശ്രീജിത് അടക്കം ഏഴുപേരാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ശ്രീജിത് കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. ഏഴ് റിങ്ങുകള്‍ കിണറിനുള്ളില്‍ സ്ഥാപിച്ച ശേഷം എട്ടാമത്തെ റിങ് ഇറക്കുകയായിരുന്നു. കിണറിനുപുറത്ത് നിന്ന തൊഴിലാളികള്‍ പ്ലാസ്റ്റിക് കയറില്‍ ഇറക്കിയ റിങ്ങിന്‍റെ ഒരു ഭാഗം അപ്രതീക്ഷിതമായി അടര്‍ന്ന് ശ്രീജിത്തിന്‍റെ തലയില്‍ പതിക്കുകയായിരുന്നു. നേരത്തേ സ്ഥാപിച്ച ഏഴ് റിങ്ങുകള്‍ക്ക് മുകളില്‍ നിന്നിരുന്ന ശ്രീജിത്ത് ഇതോടെ കിണറ്റിലേക്ക് വീണു. ഉടന്‍ മറ്റുള്ളവര്‍ കിണറ്റിലിറങ്ങി ശ്രീജിത്തിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close