കണ്ണൂർ

ചെറുപുഴ ടൗണിലെ ഗതാഗത പരിഷ്കരണം: 22 പേർക്ക് പിഴ

ചെറുപുഴ∙ ടൗണിലെ ഗതാഗത പരിഷ്കരണം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. നിരോധിത മേഖലയിൽ വാഹനങ്ങൾ നിർത്തിയിട്ടതിനു ചെറുപുഴ പൊലീസ് ഇന്നലെ 22 പേർക്ക് പിഴയിട്ടു. ഇതിനുപുറമേ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചെറുപുഴ ടൗണിലും പരിസരങ്ങളിലും പരിശോധന നടത്തി പിഴയിട്ടു. നിയമം ലംഘിച്ച് ഒട്ടേറെ വാഹനങ്ങൾ ടൗണിൽ നിർത്തിയിട്ടിരുന്നു.

എന്നാൽ ദൂരെ നിന്നു വരുന്ന പലരും ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തെ കുറിച്ചു അറിഞ്ഞിരുന്നില്ല. ഇത്തരക്കാരെ ബോധവൽക്കരണം നടത്തി പറഞ്ഞു വിടുകയായിരുന്നു. അടുത്ത ദിവസം മുതൽ പരിശോധന കർശനമാക്കാനാണു അധികൃതരുടെ തീരുമാനം. മലയോരത്തെ പ്രധാന ടൗണായ ചെറുപുഴയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close